താലൂക്ക് ഓഫിസ് മാർച്ച്

കോതമംഗലം: നികുതി കൊള്ളക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും എതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച്​ സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എൻ.എസ്. റഷീദ്‌ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു കോതമംഗലം ഏരിയ പ്രസിഡന്റ്‌ ഹനീഫ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അലി പല്ലാരിമംഗലം എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ടി.എം. മൂസ സ്വാഗതവും ജോയന്റ് സെക്രട്ടറി സാദിഖ്​ നന്ദിയും പറഞ്ഞു. EM KMGM 9 Sdpi എസ്.ഡി.പി.ഐ സംഘടിപ്പിച്ച കോതമംഗലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.