പീഡനം: മേക്കപ് ആർട്ടിസ്റ്റിന്‍റെ മുൻകൂർ ജാമ്യ ഹരജി തിങ്കളാഴ്‌ചത്തേക്ക്​ മാറ്റി

കൊച്ചി: വിവാഹ മേക്കപ്പിനിടെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. സ്ത്രീത്വത്തെ അപമാനിച്ചെന്നത്​ അടക്കമുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച​ ജസ്റ്റിസ് പി. ഗോപിനാഥ്​ ഇത്​ 28ന് പരിഗണിക്കാൻ മാറ്റി. ഇയാൾക്കെതിരെ സമാന പരാതി മറ്റ് രണ്ട് യുവതികൾ സമൂഹ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചു. പ്രഫഷനിൽനിന്ന്​ പുറത്താക്കാനുള്ള ശ്രമമാണ് പരാതികൾക്ക് പിന്നിലെന്നാണ് ഹരജിയിൽ പറയുന്നത്. ഹരജി ബുധനാഴ്ച പരിഗണനക്ക്​ വന്നപ്പോൾ ജെനിക ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടന കക്ഷിചേരാനെത്തി. കക്ഷി ചേരാനുള്ള അപേക്ഷ നൽകാൻ സമയം അനുവദിക്കണമെന്ന് ഫൗണ്ടേഷന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ, ഇതിൽ ഒരു സംഘടനക്ക്​ കക്ഷിചേരാനാവില്ലെന്ന്​ അനീസിന്‍റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന്, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹരജി തിങ്കളാഴ്ചത്തേക്ക്​ മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.