കാലടി: സംസ്കൃത പഠനം കാലാനുസൃതമായി പരിഷ്കരിക്കപ്പെടണമെന്ന് കേരള കലാമണ്ഡലം കൽപിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം പൗരസ്ത്യ-പാശ്ചാത്യ സാഹിത്യ വിമർശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന പി.ജി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കൃതം സാഹിത്യവിഭാഗം മേധാവി ഡോ. കെ.ആർ. അംബിക അധ്യക്ഷത വഹിച്ചു. ഡോ. അജിത്കുമാർ, ഡോ. ടി. മിനി എന്നിവർ സംസാരിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ.കെ. ഗീതാകുമാരി, മിനു ഫാത്തിമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.