മൂവാറ്റുപുഴ: കോവിഡ്കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പറഞ്ഞു. മൊററ്റോറിയം കാലത്തെ മൂന്നുമാസത്തെ പണം പലിശയും കൂട്ടുപലിശയും ചേര്‍ത്ത് അടക്കേണ്ട ഗതികേടാണ് പാവപ്പെട്ട കര്‍ഷകര്‍ക്കുണ്ടായത്. മൊറട്ടോറിയം എന്നുപറഞ്ഞ് പാവങ്ങളെ പറ്റിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്, പകരം കടാശ്വാസം നല്‍കുകയാണ് വേണ്ടത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പൈനാപ്പിള്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കാൻ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും ജനപ്രതിനിധികളും നടത്തുന്ന ഏകദിന ഉപവാസത്തിന് സമാപനംകുറിച്ചുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹമാണ് പൈനാപ്പിള്‍ ജ്യൂസ് നല്‍കി മാത്യു കുഴല്‍നാടന്റെ ഉപവാസ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. യു.ഡി.എഫ് ചെയര്‍മാന്‍ കെ.എം. സലിം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.