കോതമംഗലം: സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ സായാഹ്ന ധർണയും വിശദീകരണ യോഗവും നടത്തി. സമരസമിതി കൺവീനർ പി.എച്ച്.എം. ബഷീർ അധ്യക്ഷത വഹിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ജോജി എടാട്ടേൽ ധർണ ഉദ്ഘാടനം ചെയ്തു. മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാൻ മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. നോബിൾ ജോസഫ്, റോയ് കെ.പോൾ, സീതി മുഹമ്മദ്, സി.ബി. നവാസ്, സി.എ. രതീഷ്, ഷിബു ,ജോമി ജോർജ്, സി.പി. സാമുവേൽ, സി.പി. വിനോജ് എന്നിവർ സംസാരിച്ചു. EM KMGM 8 Bus സ്വകാര്യ ബസ് പണിമുടക്കിന്റെ ഭാഗമായി കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ നടത്തിയ സായാഹ്ന ധർണ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ജോജി എടാട്ടേൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.