ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്ക്

പെരുമ്പാവൂര്‍: പുഴകളും തോടുകളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് അവയുടെ കൈയേറ്റവും മലിനീകരണവും തടയേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് ജലദിനത്തോടനുബന്ധിച്ച് പരിസ്ഥിതിസംരക്ഷണ കര്‍മസമിതി സംഘടിപ്പിച്ച ചര്‍ച്ചാസദസ്സ്​ അഭിപ്രായപ്പെട്ടു. ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതിനെതിരായ ശിക്ഷണ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വര്‍ഗീസ് പുല്ലുവഴി, ശിവന്‍ കദളി, എം.കെ. ശശിധരന്‍പിള്ള, പോള്‍ ആത്തുങ്കല്‍, ടി.എ. വര്‍ഗീസ്, ആര്‍. സർവോത്തമന്‍, ജി. ശിവരാമന്‍ നായര്‍, ടി.കെ. ശിവന്‍, രാജു ജോണ്‍, വി. രവീന്ദ്രന്‍, പി.കെ. വര്‍ക്കി, പി.ഡി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.