മൂവാറ്റുപുഴ: മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ആരക്കുഴ പഞ്ചായത്ത് ബജറ്റ് .14.77 കോടിവരവും 14.12 കോടി ചെലവും 64,39,318 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സാബു പൊതൂർ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഊന്നൽ നൽകി വനിത സൗഹൃദ പഞ്ചായത്ത് ആക്കുന്നതിനും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മികച്ച സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും ബജറ്റിൽ മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ: സമ്പൂർണ പാർപ്പിട പദ്ധതിക്ക് ഊന്നൽ നൽകിയുള്ള മഞ്ഞള്ളൂർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ അവതരിപ്പിച്ചു. 17.41കോടി വരവും 17.19 കോടി ചെലവും 22,76,312 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.