പള്ളുരുത്തി: ലഹരിക്കെതിരെ 'സേ നോ ടു ഡ്രഗ്സ്' സന്ദേശവുമായി ഓഷ്യൻ ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പള്ളുരുത്തി അർജുനൻ മാസ്റ്റർ ഓപൺ എയർ മൈതാനത്ത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. 32 ടീമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ചവരെ നീളുന്ന ടൂർണമെന്‍റ് എല്ലാദിവസവും വൈകീട്ട് ആറിന് ആരംഭിക്കും. നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി.എസ്. ശ്രീജിത്ത്, കൗൺസിലർ സി.ആർ. സുധീർ, എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് എന്നിവർ സംസാരിച്ചു. ചിത്രം: ലഹരിക്കെതിരെയുള്ള ക്രിക്കറ്റ് മത്സരം കെ.ജെ. മാക്സി എം.എൽ.എ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.