ലത മങ്കേഷ്കർക്ക് ഗാനാഞ്​ജലിയുമായി എം.എം ഓർക്കസ്ട്ര

മട്ടാഞ്ചേരി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് ആദരാഞ്​ജലി അർപ്പിച്ച​ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര സുനെഹ് രി യാദേം സംഘടിപ്പിച്ചു. സംഗീത പ്രേമികളെ ലതാജിയുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു സംഗീത സന്ധ്യ. ലതയുടെ 30 ൽ ഏറെ ഹിറ്റുകൾ ചലച്ചിത്ര ഗായകരായ ചിത്ര അരുണും, ജ്യോതി മേനോനും ചേർന്ന് ആലപിച്ചു. ഷിഫാന എന്ന ഗായികയും ഇവർക്കൊപ്പം ഗാനങ്ങൾ ആലപിച്ചു. ബെന്നി, തങ്കച്ചൻ, ജെൻസൻ,ജോസി എന്നിവർ വാദ്യോപകരണങ്ങളിൽ അകമ്പടിയേകി. എം. എം ഓർക്കസ്ട്ര സെക്രട്ടറി കെ.എ. ഹുസൈൻ സ്വാഗതം പറഞ്ഞു. ചിത്രം: എം .എം ഓർക്കസ്ട്ര സംഘടിപ്പിച്ച ലതാജി ഗാനാഞജലിയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.