മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി

കളമശ്ശേരി: പെരിയാറിൽ വ്യാപകമായി മലിനജലം കണ്ടെത്തിയ സംഭവത്തിൽ ഏലൂരിലെ രണ്ട് പൊതുമേഖല സ്ഥാപനങ്ങൾക്ക് . പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് പുറത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിൽ പുഴയിൽ വ്യാപകമായി മലിനജലം ഒഴുകിയെത്തുന്നതും കെട്ടിക്കിടക്കുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് നോട്ടീസ്. കഴിഞ്ഞ 15ന് ബോർഡ് ഉദ്യോഗസ്ഥർ പെരിയാറിൽ നടത്തിയ പരിശോധനയിലാണ് പുഴയിൽ വ്യാപകമായി മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടത്. ഇതിൽനിന്ന്​ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.