ജമാഅത്ത് കൗൺസിൽ ജില്ല മഹല്ല് സംഗമം നാളെ

ആലുവ: 'ഉത്തമ സമുദായം ഉത്തമ ജീവിതം' എന്ന പ്രമേയവുമായി എറണാകുളം ജില്ല മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ല മഹല്ല് സംഗമവും ഉലമ - ഉമറ സമ്മേളനവും നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന്​ തോട്ടുംമുഖം എൻ.കെ. ഓഡിറ്റോറിയത്തിലെ അബുൽ ബുഷറ നഗറിൽ എം.പി. അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ നദ്‌വി മുഖ്യാതിഥിയായിരിക്കും. ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ അധ്യക്ഷത വഹിക്കും. പി.കെ. സുലൈമാൻ മൗലവി സമാപന സന്ദേശം നൽകും. വാർത്ത സമ്മേളനത്തിൽ ജില്ല സെക്രട്ടറിമാരായ എ.എം. പരീത്, എ.എസ്. കുഞ്ഞ്മുഹമ്മദ്‌, ജില്ല യൂത്ത് വിങ് പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജില്ല കൗൺസിൽ അംഗം പി.എം. സെയ്ത്​ കുഞ്ഞ് പുറയാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.