കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പർ മെട്രോ തൂണിലുണ്ടായ ചരിവ് സംബന്ധിച്ച കൊച്ചി മെട്രോ റെയിൽ ആഭ്യന്തര പഠന റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഉണ്ടായേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, പഠന റിപ്പോർട്ട് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഉടൻ ഇത്തരത്തിലൊരു നടപടിക്ക് സാധ്യതയില്ലെന്നാണ് വിവരം. റിപ്പോർട്ട് കൊച്ചി മെട്രോ ഡയറക്ടർ ബോർഡ് ചർച്ച ചെയ്യും. ഇത് സർക്കാറിലേക്ക് സമർപ്പിക്കുന്ന കാര്യത്തിൽ കെ.എം.ആർ.എൽ തീരുമാനമെടുത്തിട്ടില്ല. തൂണിലെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. മറ്റ് തൂണുകളിലൊന്നും തകരാർ കണ്ടെത്തിയിട്ടില്ലെന്നാണ് ഭൗമ സാങ്കേതിക പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. എങ്കിലും സമീപതൂണുകളിൽ വിശദ പരിശോധന നടക്കുന്നുണ്ട്. ഡി.എം.ആർ.സി നേതൃത്വത്തിലായിരുന്നു ആലുവ മുതൽ പേട്ടവരെയുള്ള പാതയുടെ നിർമാണം നടന്നത്. എൽ ആൻഡ് ടി കമ്പനിക്കായിരുന്നു നിർമാണച്ചുമതല. തകരാർ ശ്രദ്ധയിൽപെട്ടതോടെ എൽ ആൻഡ് ടി തന്നെയാണ് ബലപ്പെടുത്തൽ നടപടി ചെയ്യുന്നത്. നിർമാണം നടക്കുന്നതിനാൽ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.