സ്കൂളില്‍നിന്ന് വീട് വാങ്ങി നല്‍കി

കാലടി: ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ഹൈസ്കൂളില്‍ പഠിക്കുന്ന, സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളുടെ കുടുംബത്തിന് . 'കൂടൊരുക്കാം കൂട്ടുകാരികള്‍ക്ക്' പദ്ധതിപ്രകാരമാണ്​ വീട്​ നൽകിയത്​ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാളും സ്കൂളിലെ പൂര്‍വവിദ്യാർഥിയുമായ ഡോ. ജോയ് അയ്‌നിയാടന്‍ കുടുംബത്തിന് രേഖകള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ആന്‍സി ജിജോ, സിജോ ചൊവ്വരാന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. പോളച്ചന്‍, കാലടി പള്ളി വികാരി ജോണ്‍ പുതുവ, സി. റാണി ഗ്രേസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രീമ ജോസ്, പി.ടി.എ പ്രസിഡന്റ് ഡേവിസ്, എം.പി.ടി.എ പ്രസിഡന്റ് ഷഹര്‍ബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ഹൈസ്കൂളില്‍ 'കൂടൊരുക്കാം കൂട്ടുകാരികള്‍ക്ക്' പദ്ധതിപ്രകാരം നല്‍കിയ വീടിന്റെ രേഖകള്‍ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ ഡോ. ജോയ് അയ്‌നിയാടന്‍ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.