കോതമംഗലം: കാര്‍ഷിക വകുപ്പിന്റെ ജില്ലയിലെ വിവിധ മേഖലകളിലെ കർഷക അവാർഡ് വിതരണവും ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാൻ മേളയും കോതമംഗലത്ത് നടന്നു. എം.എ കോളജ് സ്റ്റേഡിയത്തിൽ മേളയുടെ ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ്, നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസി സാജു, വി.സി. ചാക്കോ, സീമ സിബി, പി.കെ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇ.എം. ബബിത പദ്ധതി വിശദീകരണം നടത്തി. എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഷോജി ജോയ് എഡിസൺ ക്ലാസെടുത്തു. സൗജന്യ പച്ചക്കറിത്തൈ വിതരണവും സൗജന്യ മണ്ണുപരിശോധനയും മേളയോടനുബന്ധിച്ച് ഉണ്ടായിരുന്നു. മേളയുടെ ഭാഗമായ പഞ്ചായത്തുതല പ്രദർശന സ്റ്റാളുകളുടെ മത്സരത്തിൽ പിണ്ടിമന, നെല്ലിക്കുഴി, പല്ലാരിമംഗലം കൃഷിഭവനുകൾ യഥാക്രമം ആദ്യ മൂന്നുസ്ഥാനം കരസ്ഥമാക്കി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി.പി. സിന്ധു നന്ദിയും പറഞ്ഞു. EM KMGM 5 Mela കോതമംഗലത്ത് കാർഷികമേള ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.