കന്നുകുട്ടി പരിപാലനപദ്ധതി

കാലടി: ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികളെ സംരക്ഷിക്കുന്നതിന് സബ്സിഡിയോടെ കാലിത്തീറ്റ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്‍റ്​ എം.പി ആന്റണി നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബിനോയ് കൂരന്‍ അധ്യക്ഷത വഹിച്ചു. മേക്കാലടി സംഘം പ്രസിഡന്റ് ടി.പി. ജോര്‍ജ്, വാര്‍ഡ് മെംബര്‍ ഷാനിത നൗഷാദ്, മൃഗാശുപത്രി സൂപ്രണ്ട് ഡോ. പി.വി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം : കാലടി ഗ്രാമപഞ്ചായത്തിലെ യുടെ ഉദ്ഘാടനം കാലിത്തീറ്റ വിതരണം ചെയ്ത്​ പ്രസിഡന്റ് എം.പി ആന്റണി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.