ഭരണസ്തംഭനം; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കാലടി: യു.ഡി.എഫ് ഭരിക്കുന്ന കാലടി പഞ്ചായത്തില്‍ ഭരണസ്തംഭനം ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മാസങ്ങളോളം നടന്നാലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് ഭരണസമിതി പൂര്‍ണ പരാജയമാണെന്നും സെക്രട്ടറി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും എൽ.ഡി.എഫ് ആരോപിച്ചു. സെക്രട്ടറി ലിജോ അഗസ്റ്റിനെയാണ് ചൊവ്വാഴ്ച രാവിലെ ഓഫിസില്‍ ഉപരോധിച്ചത്. മാത്യൂസ് കോലഞ്ചേരി, എം.ടി. വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നൽകി. ചിത്രം : കാലടി പഞ്ചായത്തില്‍ ഭരണസ്തംഭനം ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.