എസ്​.എൻ.ഡി.പി: പരാതിക്കാരന്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​

കൊച്ചി: കമ്പനി നിയമപ്രകാരമുള്ള ഡിൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) ഹാജരാക്കാത്തവർ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പദവിയിൽ തുടരുന്നതിനെതിരായ പരാതിയിൽ രജിസ്ട്രേഷൻ ഐ.ജിക്ക്​ മുമ്പാകെയെത്തി നിലപാട്​ അറിയിക്കാൻ പരാതിക്കാരന്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി. ഡിൻ ഇല്ലാത്തവരെ തുടരാൻ അനുവദിക്കുന്നതിനെതി​രെ നൽകിയ നിവേദനം പരിഗണിച്ച്​ തീർപ്പാക്കാനുള്ള ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന്​ തിരുവനന്തപുരം വഞ്ചിയൂരിലെ ഐ​.ജി ഓഫിസിൽ സിറ്റിങ്ങിന്​ എത്തിയെങ്കിലും ആക്രമണം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജിയിലാണ് പരാതിക്കാരനായ കൊല്ലം സ്വദേശി എസ്. ചന്ദ്രസേനന്​ സംരക്ഷണം നൽകാൻ ജസ്റ്റിസ് അനു ശിവരാമൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്​. എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. പരാതിയിൽ ബുധനാഴ്ചയാണ്​ ഇനി സിറ്റിങ്​​ നടക്കുന്നത്​. സിറ്റിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയാലും സുരക്ഷ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.