ഓൺലൈൻ പെൻഷൻ അദാലത്

കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന് (ഐ.സി.എ.ആർ) കീഴിലുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സി.ഐ.എഫ്.ടി) സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ) എന്നീ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് ഈ മാസം 23ന് രാവിലെ 11ന് ഓൺലൈൻ വഴി പെൻഷൻ അദാലത് സംഘടിപ്പിക്കും. പി.പി.ഒ നമ്പർ ഉൾപ്പെടെയുള്ള റിട്ടയർമെന്റ് വിവരങ്ങൾ സഹിതം പെൻഷൻ സംബന്ധമായ പരാതികൾ pensioncmfri@gmail.com എന്ന വിലാസത്തിലേക്ക് 22ന് 5 മണിക്ക് മുമ്പ്​ ഇ-മെയിൽ ചെയ്യണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ www.cmfri.org.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.