പൈതൃക വനസമ്പത്തിനെ തൊട്ടറിഞ്ഞ് ഇല്ലിത്തോട് യു.പി സ്കൂളിലെ കുട്ടികൾ

മലയാറ്റൂർ: ലോക വനദിനത്തിൽ പൈതൃക വനസമ്പത്തിനെ തൊട്ടറിഞ്ഞ് ഇല്ലിത്തോട് ഗവ. യു.പി സ്കൂളിലെ കുട്ടികൾ. വനവൃക്ഷ വിത്തുകളുടെ പ്രദർശനം, വനസംരക്ഷണ സന്ദേശമുൾക്കൊള്ളുന്ന ബാനറുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. മലയാറ്റൂർ ഫോറസ്റ്റ് റേഞ്ച്​ ഓഫിസർ ബി. അശോക് രാജ് ക്ലാസ് നയിച്ചു. വാർഡ് അംഗം ലൈജി ബിജു, പി.ടി.എ പ്രസിഡന്‍റ്​ വി.പി. പ്രവീൺ, പ്രധാനാധ്യാപകൻ സി.ഐ. നവാസ്, പ്രോഗ്രാം കോഓഡിനേറ്റർ റീന വർഗീസ്, മലയാറ്റൂർ സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എ. ബിജോയ്, നീലീശ്വരം ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ആയിഷ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.