ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

കോതമംഗലം: മാനുഷിക മൂല്യങ്ങൾ പ്രയോഗവത്കരിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. പീസ് വാലി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ്‌ കെ.എം. അബ്ദുൽ മജീദ്, മിസ്ഹബ് കീഴരിയൂർ, കെ.വി. പരീക്കുട്ടി എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വി.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മജ്​ലിസുന്നൂർ സംഗമത്തിന് ഷഫീഖ് തങ്ങൾ ഫൈസി അൽ ഹൈദ്രൂസി മുടിക്കൽ നേതൃത്വം നൽകി. പെരുമറ്റം സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം ഹസൻ അഷ്റഫി ഫാസിൽ ബാഖവി റമദാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് എം.എം. അലിയാർ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് അലി പായിപ്ര, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മണക്കണ്ടത്തിൽ, ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽ, സെക്രട്ടറി സിദ്ദീഖ് ചിറപ്പാട്, അഷ്റഫ് ലബ്ബ മൗലവി, അൻസാർ മാറാട്ടിൽ, ബഷീർ ആചേരി, ഉസ്മാൻ മടത്തോടത്ത്, മജീദ് മാളിയേക്കൽ, ബഷീർ കാഞ്ഞിരക്കാട്ട്, മുഹമ്മദ് കുഴമ്പിൽ, ഷറഫ് പെരുമറ്റം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.