കൊച്ചി: മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഫെബ്രുവരി 22ന് പ്രസവത്തിനായി ആശുപത്രിയിലെത്തിയ പരാതിക്കാരിയുടെ ഇ.സി.ജിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്. തിരുമാറാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. താലൂക്ക് ആശുപത്രിയിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോൾ ഇ.സി.ജിയിൽ വ്യത്യാസമില്ലെന്ന് കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ഈ മാസം മൂന്നിന് സ്വാഭാവിക പ്രസവം നടന്നു. അനസ്തേഷ്യ ഡോക്ടറിൽനിന്ന് ഫിറ്റ്നസ് ലഭിക്കാത്തതു കാരണമാണ് ഗൈനകോളജി ഡോക്ടർ സ്വാഭാവിക പ്രസവം നടത്താൻ തയാറാകാത്തതെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.