ചൂർണിക്കര: പഞ്ചായത്ത് മൂന്നാം വാർഡിലും പരിസരങ്ങളിലും കിണറുകളിൽ ജലലഭ്യതക്കായി കണ്ണോത്ത്ചിറ കുളം ഒരുങ്ങുന്നു. പുല്ലും കാടും മാലിന്യങ്ങളും നിറഞ്ഞ കുളം ശുചീകരിക്കുകയാണ്. കട്ടേപ്പാടത്ത് 50 ഏക്കർ നെൽകൃഷി നടത്തിയ പ്രദേശത്തുള്ള ഈ കുളത്തിൽ മണ്ണും ചളിയും നിറഞ്ഞതായിരുന്നു. കട്ടേപ്പാടത്ത് മുഴുവൻ ഭാഗത്തും കൃഷിയിറക്കേണ്ടിവരുമ്പോൾ കണ്ണോത്ത് കുളത്തിൽനിന്നുള്ള ജലലഭ്യതയും അനിവാര്യമാണ്. അതിനാലാണ് പഞ്ചായത്ത് മുൻകൈയെടുത്ത് നന്നാക്കുന്നത്. ഇത് പ്രദേശത്തെ കിണറുകളിലും ജലലഭ്യതക്ക് വഴിയൊരുക്കും. മനക്കൽനാലിൽ കുളം, കെടുകുത്തിമലചിറ കുളം എന്നിവയും വൃത്തിയാക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്, അംഗം സി.പി. നൗഷാദ് എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas3 cleaning ചൂർണിക്കര പഞ്ചായത്ത് മൂന്നാം വാർഡിലെ കണ്ണോത്ത്ചിറ കുളം വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.