കൊച്ചി: എറണാകുളം വൈ.എം.സി.എയും ബി.സി കൊച്ചിനും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ഓപൺ ചെസ് മത്സരത്തിൽ ഏഴ് കളികളിൽനിന്ന് ആറര പോയന്‍റ് നേടി തൃശൂരിന്റെ എം.ആർ. സൂരജ് ചാമ്പ്യനായി. മൂന്നുപേർ ആറ് പോയന്റ് നേടിയെങ്കിലും മികച്ച പ്രകടനത്തോടെ എറണാകുളത്തിന്റെ ചന്ദ്രൻ രാജു രണ്ടാംസ്ഥാനം നേടി. കൊല്ലത്തിന്റെ അബ്ദുല്ല എം. നിസ്താർ, എറണാകുളത്തിന്റെ പി.ബി. സനൂബ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 5000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. പത്ത് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ശ്രീറാം സായി (പാലക്കാട്), പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഹരിശങ്കർ (എറണാകുളം) എന്നിവരാണ് ചാമ്പ്യന്മാർ. സേതു എസ്. കൃഷ്ണ മികച്ച വനിത താരമായും കെ.ആർ. ലക്ഷ്മണൻ, സി.ആർ. സോമൻ, പി.പി. മധു എന്നിവർ മികച്ച സീനിയർ താരങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഡി.സി.പി വി.യു. കുര്യാക്കോസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ വൈ.എം.സി.എ പ്രസിഡന്‍റ് സന്തോഷ് തോമസ് കാനാടൻ അധ്യക്ഷത വഹിച്ചു. 'പോത്തീസ്' ജനറൽ മാനേജർ വിനോദ് ജെ. മുണ്ടേക്കാട് വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും നൽകി. ER chess- അഖിലകേരള ഓപൺ ചെസ് മത്സര വിജയികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.