പറവൂർ: കായൽ വിനോദസഞ്ചാരം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെയും ആകർഷകമാക്കുന്നതിന്‍റെയും ഭാഗമായി ബാക്ക്വാട്ടർ ബോട്ട് ക്രൂയിസ്, ബീച്ച് ടെന്റ് നൈറ്റ് ക്യാമ്പ് പാക്കേജുകളുമായി മുസ്രിസ് പൈതൃക പദ്ധതി. കോട്ടപ്പുറം-ഫോർട്ട്കൊച്ചി സമ്മര്‍ ക്രൂയിസ് ബോട്ട് പാക്കേജും അഴീക്കോട് മുസ്രിസ് മുനക്കൽ ഡോൾഫിൻ ബീച്ചില്‍ ടെന്റുകളിൽ രാത്രി താമസസൗകര്യം നല്‍കുന്ന 'സ്റ്റാർസ് ആൻഡ് വേവ്സ്' നൈറ്റ് ടെന്റ് പാക്കേജും ആരംഭിച്ചതായി മുസ്രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ് അറിയിച്ചു. അവധിക്കാലം ആരംഭിക്കുന്നതോടെ കോട്ടപ്പുറം മുസ്രിസ് വാട്ടര്‍ ഫ്രണ്ടില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഏകദിന വിനോദസഞ്ചാര ബോട്ട് സര്‍വിസാണ് ആരംഭിക്കുന്നത്. മുസ്രിസ് പൈതൃക പദ്ധതി പ്രദേശത്തുനിന്ന് ആരംഭിച്ച് ചെറായി, പള്ളിപ്പുറം, അഴീക്കോട്, ഞാറക്കല്‍, വൈപ്പിന്‍, പുതുവൈപ്പ് എൽ.എൻ.ജി ടെര്‍മിനല്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, ബോള്‍ഗാട്ടി വഴി ആദ്യ പോയന്റ് ആയ മട്ടാഞ്ചേരിയില്‍ ഇറങ്ങി ഡച്ച് പാലസ്, ജൂത സിനഗോഗ് തുടങ്ങിയവ കണ്ടശേഷം വീണ്ടും ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തി ഉച്ചയൂണ് കഴിഞ്ഞ് ബീച്ച് സന്ദർശിച്ച് മടങ്ങുന്നതാണ് പാക്കേജ്. പറവൂർ തട്ടുകടവ് മുസ്രിസ് ജെട്ടിയിൽനിന്ന് സായാഹ്നങ്ങളിൽ അവർലി ട്രിപ്പുകൾ സൺ റൈസ് ഈവനിങ് ക്രൂയിസും ആരംഭിച്ചിട്ടുണ്ട്. അഴീക്കോട് മുസ്രിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ സൂര്യാസ്തമയം ആസ്വദിക്കാം. ചൂണ്ടയിടല്‍, ചീനവലയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നേരിൽ കാണം. രാത്രി ഭക്ഷണം, സംഗീതം, ക്യാമ്പ് ഫയർ തുടങ്ങിയവ ആസ്വദിക്കാം. ടെന്റുകളില്‍ താമസിച്ച് പിറ്റേ ദിവസം സൂര്യോദയവും കണ്ട് മടങ്ങുന്ന രീതിയിലാണ് അഴിക്കോട് മുസ്രിസ് മുനക്കൽ ഡോൾഫിൻ ബീച്ചിൽ നൈറ്റ് ടെന്റ് ക്യാമ്പ് പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമ്മര്‍ ബോട്ട് ക്രൂയിസ് 859298872. ബീച്ച് ടെന്റ് നൈറ്റ് ക്യാമ്പ് 9037252480 നമ്പറുകളിൽ ബന്ധപ്പെടാം. പടം ER kayal vinodam 1 കായൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ ബാക്ക്വാട്ടർ ബോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.