പറവൂർ: പക്ഷികൾക്ക് മൺചട്ടികളിൽ കുടിനീരൊരുക്കി അഭിഭാഷകർ. ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പറവൂർ ജില്ല കോടതി യൂനിറ്റിന്‍റെ നേതൃത്വത്തിൽ കോടതി വളപ്പിന് ചുറ്റുമുള്ള മരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും വരാന്തയിലും വെള്ളംനിറച്ച മൺചട്ടികൾ ഇതിനായി സ്ഥാപിച്ചു. കോടതിയിലെത്തുന്ന ആളുകൾക്കും കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ ടി.ജി. അനൂബ്, ശ്രീറാം ഭരതൻ, കെ.കെ. സാജിത, എം.ബി. ഷാജി, പി.കെ. ഉണ്ണികൃഷ്ണൻ, പി.ആർ. രാകേഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR pakshikalkke 5 പറവൂർ കോടതിവളപ്പിൽ പക്ഷികൾക്കായി അഭിഭാഷകർ കുടിനീർ ഒരുക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.