പാൽ ഉൽപാദനത്തിൽ കേരളം ഒന്നാമതെത്തും -മന്ത്രി ചിഞ്ചുറാണി

ആലുവ: പാൽ ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആലുവയിൽ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷീരസംഗമത്തിന്റെ പൊതുസമ്മേളനവും മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. യുവ തലമുറക്കും പ്രവാസികൾക്കും സഹായമാകുന്ന പദ്ധതികളും വകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികതലത്തിൽ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നവർക്കുള്ള ധനസഹായ പദ്ധതിയായ എൻ.സി.എഫ്.ആറിന്റെ ജില്ലതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ കാലിത്തീറ്റ ഉൽപാദിപ്പിച്ച പറവൂർ ബ്ലോക്കിലെ കോട്ടയിൽ കോവിലകം ക്ഷീര സംഘത്തിനുള്ള സഹായം ചടങ്ങിൽ കൈമാറി. ക്ഷീരകർഷകരെ തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തലത്തിൽ നടപടികൾക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്​ കുമാർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദു മോൻ, ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, കരുമാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 milma ക്ഷീര സംഗമം പൊതുസമ്മേളനവും നൂതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.