കൊച്ചി: നഗരത്തിലെ ഫ്ലാറ്റിലെ 12ാം നിലയിൽനിന്ന് വീണ് വയോധിക മരിച്ചനിലയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള ബഹുനില ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന പാലക്കാട് ഒറ്റപ്പാലം അച്ചത്ത് വീട്ടിൽ മോഹന്‍റെ ഭാര്യ ചന്ദ്രികയാണ് (63) ഞായറാഴ്ച രാവിലെ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിൽ താമസിക്കുകയായിരുന്ന ചന്ദ്രിക ലിഫ്റ്റിൽ കയറി ഏറ്റവും മുകളിലെ നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇരുവരും മലേഷ്യയിൽ ബിസിനസ് നടത്തുകയായിരുന്നു. മക്കളായ അഭിയും അജയും ദുബൈയിലാണ്. ദുബൈയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മോഹനും ചന്ദ്രികയും നാട്ടിലെത്തിയത്. ചന്ദ്രികക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഭർത്താവിനെ ഭക്ഷണം വാങ്ങാൻ പറഞ്ഞയച്ചതിനുപിന്നാലെയാണ് സംഭവം. photo ekd suicide chandrika 63 (obit mail)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.