മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത്​ ബജറ്റ്​ കാര്‍ഷിക മേഖലക്ക് ഊന്നല്‍

കാര്‍ഷിക മേഖലക്ക് ഊന്നല്‍ മലയാറ്റൂര്‍: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഊന്നല്‍ നൽകുന്ന മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത്​ ബജറ്റ്​ വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് സെബി കിടങ്ങേന്‍ അധ്യക്ഷത വഹിച്ചു. 25,64,15,771 രൂപ വരവും 25,13,85,250 രൂപ ചെലവും 50,30,521 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്. ലൈഫ് പദ്ധതി നടത്തിപ്പിന്​ 2.60 കോടി വകയിരുത്തിയിട്ടുണ്ട്. പൊതുശ്മശാന നിര്‍മാണത്തിനും ടൂറിസം വികസനത്തിനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.