മട്ടാഞ്ചേരി: കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹഷീഷ് ഓയിലും മാരക ലഹരിഗുളികകളും പിടികൂടി. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി ഗോവിന്ദരാജ കമ്മത്തിനെ (32) അറസ്റ്റ് ചെയ്തു. പാഴ്സൽ സർവിസിന്റെ മറവിൽ സിന്തറ്റിക് ലഹരിമരുന്നുകൾ വിൽക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മട്ടാഞ്ചേരി റേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുമായാണ് ഗോവിന്ദരാജ അറസ്റ്റിലായത്. സംശയാസ്പദ നിലയിൽ കഴുത്ത്മുട്ട് റോഡിൽവെച്ച് പാഴ്സൽ കൈമാറുന്നതിനിടെ 98 ഗ്രാം ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് ഭരത് എന്ന സുഹൃത്തിനായാണ് പാഴ്സൽ വന്നതെന്നാണ് പറഞ്ഞതെന്നും ഇയാളെ കേന്ദ്രീകരിച്ചും പാഴ്സൽ അയച്ച കോഴിക്കോട് മാങ്കാവ് സ്വദേശി ഫൈസി നിസാമിനെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പറഞ്ഞു. ഞാറക്കൽ എക്സൈസ് റേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വളപ്പിൽവെച്ച് 138 ഗ്രാം ഹഷീഷ് ഓയിലും 70 നെട്രോസെപാം ഗുളികകളും പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച ഹഷീഷ് ഓയിലുമായി കടന്ന പ്രതി വൈപ്പിൻ എളങ്കുന്ന പുഴ തിരുനയത്ത് വീട്ടിൽ ആകാശിനെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് പ്രിവന്റിവ് ഓഫിസർ ടി.എ. രതീഷ് കുമാറിന് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.