ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളൽ; ഒരു ലോറികൂടി പിടികൂടി

ചൂർണിക്കര: ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ വെള്ളിയാഴ്ച രാത്രി ഒരു ടാങ്കർ ലോറികൂടി പിടികൂടി. ഇവർക്കെതിരെ കേസെടുത്ത് ചൂർണിക്കര ഗ്രാമപഞ്ചായത്തിന് കൈമാറി. ഇതേതുടർന്ന് മാലിന്യം തള്ളിയവരിൽനിന്ന്​ ചൂർണിക്കര ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴ അടപ്പിച്ചു. മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ പ്രദേശം ശുചീകരണം ചെയ്യിച്ചു. ദേശീയപാതയിൽ മുട്ടംഭാഗത്ത് ഈ മാസം 15, 16 തീയതികളിലാണ് രണ്ട്​ ടാങ്കർ ലോറികളിലായി കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് സ്ഥാപിച്ച കാമറയിൽ ഇവരുടെ ദൃശ്യങ്ങൾ പതിക്കുകയായിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് വിഡിയോ സഹിതം ആലുവ പൊലീസിന് പരാതി നൽകിയത്​. ആലുവ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ആദ്യ ലോറി പിടികൂടുകയും കേസെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നിർദേശപ്രകാരം മാലിന്യം തള്ളിയവർ പഞ്ചായത്തിൽ ഹാജരായി പിഴ അടച്ചു. അവരെക്കൊണ്ടും മാലിന്യം തള്ളിയ പ്രദേശം വൃത്തിയാക്കിച്ചു. മാലിന്യം റോഡിൽ തള്ളുന്നവർക്കെതിരെ തുടർന്നും കർശനനടപടി എടുക്കുമെന്ന് ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് പറഞ്ഞു. ea yas11 waste ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ പ്രദേശം മാലിന്യം തള്ളിയവർ ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.