തൃക്കളത്തൂർ മേഖലയിൽ ലഹരി സംഘം പിടിമുറുക്കുന്നു

മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിക്കു സമീപത്തെ മുല്ലശ്ശേരിപ്പടി, കനാൽ ബണ്ട്, മേഖലകളിൽ ലഹരി സംഘത്തിന്റ അഴിഞ്ഞാട്ടം. രാത്രികാലങ്ങളിൽ പുറത്തുനിന്ന് എത്തുന്ന സംഘത്തിന്റ പ്രവർത്തനം മൂലം പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുന്നതായാണ്​ പരാതി. രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തുനിന്ന് അനേകം മോട്ടർ പമ്പുകൾ മോഷണം പോയി. പ്രദേശവാസികളുടെ അറിയിപ്പിനെ തുടർന്ന് പായിപ്ര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയൻ, പഞ്ചായത്ത്​ അംഗം സുകന്യ അനീഷ് എന്നിവർ സ്ഥലത്തെത്തി. പ്രദേശവാസികൾക്കൊപ്പം മൂവാറ്റുപുഴ പൊലീസ്, എക്സൈസ് വകുപ്പ്, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. പ്രദേശത്ത് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.