കൊച്ചി ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ കൊച്ചിയിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖല ചലച്ചിത്രോത്സവത്തിന്‍റെ പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി. എറണാകുളം നോർത്തിൽ സെന്‍റ്​ വിൻസെന്‍റ്​ റോഡിലെ മാക്ട ഓഫിസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സമാപിച്ച ശേഷം ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 26ന്​ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു. പൊതുജനങ്ങൾക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. തിരിച്ചറിയൽ കാർഡും പാസ്​പോർട്ട് സൈസ് ഫോട്ടോയും രജിസ്ട്രേഷനായി ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.