ലോറിക്ക്​ പിന്നിൽ ഇടിച്ച കാറിന്​ തീപിടിച്ചു

കൊച്ചി: യൂ ടേണ്‍ എടുക്കുകയായിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ച് കാറിന് തീ പിടിച്ചു. എറണാകുളം ചക്കരപ്പറമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ആളപായമില്ല. വൈറ്റില സ്വദേശി ശ്രീജേഷിന്‍റെ കാറാണ്​ അപകടത്തിൽപെട്ടതെന്ന്​ പാലാരിവട്ടം പൊലീസ് പറഞ്ഞു. കാറിന്‍റെ മുന്‍വശം പൂര്‍ണമായി കത്തിനശിച്ചു. ഗാന്ധിനഗര്‍ അഗ്​നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. കാറില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്​. EC car - ട്രക്കിന് പിന്നിലിടിച്ച് കാറിന് തീപിടിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.