യുവാവ്​ ട്രെയിനിടിച്ച് മരിച്ചനിലയിൽ

(പടം) തൃപ്പൂണിത്തുറ: യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തെക്കുംഭാഗം മുളകശ്ശേരി പറമ്പിൽ വീട്ടിൽ കുരീക്കാട് കൂത്തുപറമ്പ് വിളങ്ങിപ്പറമ്പിൽ താമസിക്കുന്ന ദേവസിയുടെ മകൻ നിക്സണാണ്​ (25) മരിച്ചത്​. കുരീക്കാട് റെയിൽവേ ഗേറ്റിനടുത്താണ്​ മൃതദേഹം കണ്ടെത്തിയത്. തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്​ എറണാകുളം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കൊണ്ടുപോയി. ചോറ്റാനിക്കര പൊലീസ് നടപടി സ്വീകരിച്ചു. EKD Nixon 25 TPRA നിക്സൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.