പറവൂർ: പ്രളയസമയത്തെ രക്ഷാപ്രവർത്തനം സംബന്ധിച്ച് പുത്തൻവേലിക്കര പഞ്ചായത്തിൽ മോക്ഡ്രിൽ നടത്തി. കേന്ദ്ര-സംസ്ഥാന-ജില്ല ദുരന്ത നിവാരണ അതോറിറ്റികളുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച പരിപാടി നാലിന് സമാപിച്ചു. സ്റ്റേഷൻകടവ് ഭാഗത്തെ അമ്പതോളം പേരെ വിവിധ വാഹനങ്ങളിലായി പി.എസ്.എം ഗവ. എൽ.പി സ്കൂളിൽ എത്തിച്ചു. റവന്യൂ, ഗ്രാമപഞ്ചായത്ത്, അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം, ഗതാഗതം, കെ.എസ്.ഇ.ബി, ജലസേചന വിഭാഗം അധികൃതരും ഐ.എ.ജി, സിവിൽ ഡിഫൻസ് വളന്റിയർമാരും പങ്കാളികളായി. പടം EA PVR pralayam mokdril 7 പ്രളയരക്ഷാപ്രവർത്തനം സംബന്ധിച്ച് പുത്തൻവേലിക്കര പഞ്ചായത്തിൽ നടന്ന മോക്ഡ്രിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.