പൊലീസ് നടപടി ഞെട്ടിപ്പിക്കുന്നത് -മുസ്‌ലിം ലീഗ്

പറവൂർ: വടക്കേക്കര ജുമാമസ്ജിദിനുനേരെ അതിക്രമം കാണിക്കുകയും ദറസ് വിദ്യാർഥികളെയും പണ്ഡിതരെയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഹീനകൃത്യം ചെയ്തതെന്നത് പിണറായി ഭരണത്തിൽ കുത്തഴിഞ്ഞ പൊലീസ് സംവിധാനത്തിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമാണ്. മതസൗഹാർദം തകർക്കാൻ പ്രകോപനപരമായി പ്രവർത്തിച്ച പൊലീസുകാരനെ സർവിസിൽനിന്ന്​ നീക്കണം. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്യുകയും ഇവർ അതിക്രമത്തിനുപയോഗിച്ച കാർ കസ്റ്റഡിയിലെടുക്കുകയും വേണം. വിഷയത്തിൽ വിശ്വാസികൾ കാണിച്ച സംയമനം തുടരണമെന്നും ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. ഇസ്മായിൽ, ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽകരീം, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബ്ദുല്ല എന്നിവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.