കീഴ്മാട്: കേന്ദ്രസർക്കാർ മുഴുവൻ ഫണ്ടും അനുവദിച്ചിട്ടും ശബരിമല റെയിൽവേ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ നിൽക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ ഇച്ഛാശക്തി ഇല്ലായ്മകൊണ്ടാണെന്ന് മുൻ എം.പി കെ.പി. ധനപാലൻ. കെ-റെയിൽ പദ്ധതിക്ക് വേണ്ടി കുട്ടമശ്ശേരി സർക്കാർ സ്കൂളും രണ്ടര കോടി മുടക്കി നിർമാണം പൂർത്തിയായ ഹയർ സെക്കൻഡറി കെട്ടിടവും അംഗൻവാടിയും ആയുർവേദ ആശുപത്രിയും ചൊവ്വര ജങ്കാർ ജെട്ടിയും പൊളിച്ചു കളയുന്നതിനെതിരെ കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ലെയിൻ പാതക്ക് അതിർത്തിക്കല്ല് നാട്ടിയ കുട്ടമശ്ശേരി സ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധസംഗമത്തിൽ പൗരസമിതി പ്രസിഡന്‍റ് അബൂബക്കർ ചെന്താര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എ. മഹ്ബൂബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സതീശൻ കുഴിക്കാട്ടുമാലിൽ, അംഗങ്ങളായ റസീല ഷിഹാബ്, നജീബ് പെരിങ്ങാട്ട്, ടി.പി. അസീസ്, സാജു മത്തായി, വിവിധ കക്ഷിനേതാക്കളായ റെനീഫ് അഹമ്മദ്, കരീം കല്ലുങ്കൽ എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas7 danapalan കെ-റെയിൽ പദ്ധതിക്കുവേണ്ടി വിവിധ സ്ഥാപനങ്ങൾ പൊളിച്ചു കളയുന്നതിനെതിരെ കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.