പാറക്കടവ്: കുടുംബാരോഗ്യകേന്ദ്രത്തിൽ മരുന്നുകളില്ലാത്തതിനാൽ രോഗികൾ വലയുന്നു. ഡോക്ടർമാർ മരുന്ന് എഴുതി നൽകുന്നുണ്ടെങ്കിലും ഫാർമസിയിലെത്തുമ്പോൾ മരുന്നില്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയാണെന്നാണ് ആക്ഷേപം. ഇൻസുലിൻ അടക്കമുള്ള ജീവൻരക്ഷ മരുന്നുകളില്ലാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. പാറക്കടവ് പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതും മരുന്നുകളെത്തിക്കാൻ നടപടി സ്വീകരിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകസംഘം മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കർഷകസംഘം ഭാരവാഹികളായ എം.കെ. പ്രകാശൻ, കെ.പി. വിത്സൻ, കെ.ആർ. വിൻസെന്റ് എന്നിവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.