നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

പറവൂർ: പറവൂത്തറ കുമാരമംഗലത്ത് സർക്കാറിന്‍റെ തുറമുഖ, ഫിഷറീസ് വകുപ്പുകളിൽനിന്ന്​ അനുവദിച്ച 93.4 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച റോഡും മൂന്ന്​ ബൈ റോഡും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.എസ്. സജിത അധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യ ഉണ്ണികൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, ചിറ്റാറ്റുകര പഞ്ചായത്ത്​ അംഗം എം.കെ. രാജേഷ്, ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, കെ.ജി. ഹരിദാസൻ, കെ.വി. ജിനൻ, ഗീത ഗോപിനാഥ്, ഒ.പി. രാജു, ഒ.പി. ബിജു എന്നിവർ സംസാരിച്ചു. ചിത്രം EA PVR naveekaricha 2 പറവൂത്തറ കുമാരമംഗലത്ത് നവീകരിച്ച റോഡുകൾ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.