ഓൺ അറൈവൽ വിസ: ഖത്തർ യാത്രക്കാർ വലയുന്നു

നെടുമ്പാശ്ശേരി: ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പോകാൻ ശ്രമിക്കുന്ന പലർക്കും യഥാസമയം യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. ഇതുമൂലം ടിക്കറ്റെടുക്കുകയും ഹോട്ടൽ ബുക്കും ചെയ്യുന്നവർക്ക് വൻ തുകയാണ് നഷ്ടമാകുന്നത്. കോവിഡിനെത്തുടർന്ന്​ ഖത്തർ സർക്കാർ വിദേശങ്ങളിൽനിന്ന്​ ഓൺ അറൈവൽ വിസക്ക്​ അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ പ്രത്യേക ആപ്പിലൂടെയാണ്​ സമാഹരിക്കുന്നത്. ഇത് ഖത്തർ അധികൃതർ അംഗീകരിച്ച സന്ദേശം കാണിച്ചാൽ മാത്രമേ വിമാനക്കമ്പനികൾ വിമാനത്തിൽ കയറ്റൂ. നിത്യേനയെന്നോണം നിരവധി പേരുടെ യാത്ര മുടങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവ തോട്ടുമുഖത്തുനിന്ന്​ യാത്ര ചെയ്യാൻ വന്ന കുടുംബത്തിന്​ ഇത്തരത്തിൽ യാത്ര മുടങ്ങി. രാവിലെ 8.30ന് വിമാനം പുറപ്പെട്ട ശേഷം 9.40 ഓടെ മാത്രമാണ്‌ സന്ദേശമെത്തിയത്. സന്ദേശമില്ലാതെ യാത്രക്കാരെ ഖത്തറിലെത്തിച്ചാൽ വിമാനക്കമ്പനികൾ വൻതുക പിഴയടക്കേണ്ടിവരും. ഇന്ത്യൻ എംബസി അധികൃതർ ഈ വിവരം ഖത്തർ അധികൃതരെ ബോധ്യപ്പെടുത്തിയാലെ പ്രശ്നം പരിഹരിക്കപ്പെടൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.