ടാറ്റൂ സ്റ്റുഡിയോകളിൽ എക്സൈസ് പരിശോധന

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ടാറ്റൂ സ്റ്റുഡിയോകളിൽ വ്യാപക റെയ്ഡുമായി എക്സൈസ്. എറണാകുളം ജില്ലയിലെ അഞ്ച് സ്റ്റുഡിയോയിൽ എക്സൈസ് സംഘം നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരിമരുന്ന് നൽകുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സംസ്ഥാനവ്യാപക പരിശോധന ബുധനാഴ്ച നടന്നു. അതേസമയം, ജില്ലയിൽനിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താനായില്ല. സ്റ്റുഡിയോ ഉടമകളുടെയും ടാറ്റൂ ആർട്ടിസ്റ്റുകളുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മിന്നൽ പരിശോധനയും നിരീക്ഷണവും തുടരാനാണ് തീരുമാനം. ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് സ്റ്റുഡിയോയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസും വ്യാപകപരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ലഹരി ഉപയോഗത്തെക്കുറിച്ച വിവരങ്ങളും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന ആരംഭിച്ചത്. ശേഖരിച്ച വിവരങ്ങൾ എക്സൈസ് കമീഷണർക്ക് കൈമാറിയിട്ടുണ്ട്. ജില്ലയിലെ ടാറ്റൂ കേന്ദ്രങ്ങളെക്കുറിച്ചും ആർട്ടിസ്റ്റുകളെക്കുറിച്ചും വിശദ വിവരശേഖരണം വരുംദിവസങ്ങളിലും നടക്കും. വീടുകളിലെത്തി ടാറ്റൂ ചെയ്യുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.