മിൽമ ചാലക്കുടി യൂനിറ്റിൽ കാലിത്തീറ്റ നിർമാണം ആരംഭിക്കും -ചെയർമാൻ 

ആലുവ: മിൽമയുടെ ചാലക്കുടി ചില്ലിങ് പ്ലാൻറ് പൂട്ടില്ലെന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം റീജ്യന്​ കീഴിലുള്ള യൂനിറ്റിൽ കാലിത്തീറ്റ നിർമാണം ആരംഭിക്കും. രണ്ട് മാസത്തിനകം മരച്ചീനി - ചക്കക്കുരു എന്നിവ ഉപയോഗിച്ചുള്ള കാലിത്തീറ്റ നിർമാണം ആരംഭിക്കും. കേന്ദ്ര സർക്കാറിന്‍റെ സഹായത്തോടെ കൂടുതൽ ബി.എം.സി (ബൾക്ക് മിൽക്ക് കൂളർ) യൂനിറ്റുകൾ തുടങ്ങുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുതൽ ചാലക്കുടിയിലെ ചില്ലിങ് പ്ലാൻറിന്‍റെ പ്രവർത്തനം നിർത്തിയത്. ഓഫിസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തുടർന്നുമുണ്ടാകും. കാലിത്തീറ്റ നിർമാണ യൂനിറ്റ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇതോടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇതുസംബന്ധിച്ച് തൊഴിലാളി യൂനിയൻ പ്രതിനിധികളുമായുള്ള ചർച്ചകൾ ആരംഭിച്ചെന്നും ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.