കൊച്ചി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന രണ്ടാമത്തെ ജങ്കാറായ സേതുസാഗര്‍ 2ൻെറ അറ്റകുറ്റപ്പണി വൈകുന്നത് സാങ്കേതിക കാരണങ്ങൾ കൊണ്ടെന്ന് മേയർ എം. അനിൽകുമാർ. അറ്റകുറ്റപ്പണി നടത്തുന്ന ഷിപ്യാര്ഡില്നിന്ന് സ്പെയര്‍പാര്‍ട്സ് ഇന്‍വോയ്സ് ലഭ്യമാകേണ്ടതുണ്ട്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട സ്പെയര്‍പാര്‍ട്സ് ലഭിച്ചാലുടന്‍ തന്നെ ഷിപ്യാര്ഡ് നഗരസഭക്ക് ഇന്‍വോയ്സ് നല്‍കും. ഇന്‍വോയ്സ് ലഭ്യമായാല്‍ ഉടന്‍ നഗരസഭ തുക ഷിപ്യാര്ഡിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈഡോക്കിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷിപ്യാര്ഡ് ആവശ്യപ്പെട്ടത് 2.26 കോടിയാണ്. കൗണ്‍സില്‍ തീരുമാനപ്രകാരം നിരക്ക് നെഗോഷിയേറ്റ് ചെയ്ത് 1.99 കോടിയായി കുറവ് വരുത്തുകയായിരുന്നു. നഗരസഭയുമായുള്ള കരാര്‍ പ്രകാരം 30 ശതമാനം തുക ആവശ്യപ്പെട്ട് മാർച്ച് രണ്ടിന് ഷിപ്യാർഡ് കത്ത് നല്‍കിയിട്ടുണ്ട്. മാർച്ച് എട്ടിന് കൗണ്‍സില്‍ അത് അംഗീകരിച്ച് ഷിപ്യാര്ഡിന് വര്‍ക്ക് ഓര്‍ഡറും നല്‍കി. ഈ തുക നഗരസഭ ഷിപ്യാര്ഡിന് നല്‍കാന്‍ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സിലിൻെറ കാലത്ത് സേതുസാഗര്‍-1 ഡ്രൈഡോക് ചെയ്ത ഇനത്തില്‍ ഷിപ്യാര്ഡിന് നല്‍കേണ്ട തുകയായ 87,57,600 രൂപ ഈ കൗണ്‍സില്‍ ചുമതലയേറ്റ ശേഷമാണ് നല്‍കിയതെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.