യങ് സ്‍കോളേഴ്സ് ദേശീയ പ്രബന്ധാവതരണ മത്സരം

കാലടി: സംസ്കൃതസർവകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകർക്കായി ദേശീയതലത്തിൽ ഓൺലൈനായി പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു. വേദാന്തം/ഭാരതീയദർശനങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം. ഫിൽ., പിഎച്ച്.ഡി. ഗവേഷണം നടത്തുന്നവരിൽനിന്ന്​ ഇംഗ്ലീഷിലോ സംസ്കൃതത്തിലോ തയാറാക്കിയ പ്രബന്ധങ്ങൾ ക്ഷണിച്ചു. പ്രബന്ധങ്ങൾ വേദാന്തം/ഭാരതീയദർശനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ടവയായിരിക്കണം.2022 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകാത്തവർക്ക് പങ്കെടുക്കാം. വകുപ്പ് അധ്യക്ഷന്മാരുടെ/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ഹാജരാക്കണം. ടൈപ്പ് ചെയ്ത് പി. ഡി. എഫ് രൂപത്തിലാക്കിയ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്​ 31. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ സമ്മാനത്തുകയും സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷനും പ്രബന്ധ സമർപ്പണത്തിനുമായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://forms.gle/3CEuJxHQEHE8hUpCA. വിശദവിവരങ്ങൾക്ക് https://www.sreesankarastudies.org/. ഫോൺ : +919746935591

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.