ലക്ഷ്യം വിവേചനമില്ലാത്ത സമൂഹം -മുഖ്യമന്ത്രി

കൊച്ചി: ഒരുതരത്തിലുള്ള വിവേചനവും ഇല്ലാത്ത സമൂഹമാണ് ലക്ഷ്യമെന്നും അതിലേക്ക് എത്താൻ വനിത കമീഷൻപോലുള്ള സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിത കമീഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും എറണാകുളത്തെ മധ്യമേഖല ഓഫിസും ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കമീഷന്റെ പ്രവർത്തനങ്ങൾ സ്ത്രീകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് മേഖല ഓഫിസുകൾ സഹായകമാകും. വനിത ശിശുവികസന മന്ത്രി വീണ ജോർജ്‌ അധ്യക്ഷത വഹിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ മേയര്‍ എം. അനില്‍കുമാര്‍, കമീഷന്‍ അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദ കമാല്‍, വനിത കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിത കമീഷന്‍ ഹൈകോടതി സ്റ്റാന്‍ഡിങ് കോണ്‍സല്‍ എ. പാര്‍വതി മേനോന്‍, വനിത ശിശു വികസന വകുപ്പ് ജില്ല ഓഫിസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ എന്നിവർ സംസാരിച്ചു. കമീഷൻ മുന്‍ അധ്യക്ഷയും വനിത വികസന കോർപറേഷൻ ചെയർപേഴ്സനുമായ കെ.സി. റോസക്കുട്ടി, മുൻ അംഗം ഡോ. ലിസി ജോസ്, മുൻ ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമീഷണറുമായ വി.യു. കുര്യാക്കോസ് എന്നിവരെ ആദരിച്ചു. വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സ്വാഗതവും പി.ആർ.ഒ ശ്രീകാന്ത് എം. ഗിരിനാഥ് നന്ദിയും പറഞ്ഞു. എറണാകുളം നോര്‍ത്ത് പരമാര റോഡിലുള്ള നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് വനിത കമീഷന്‍ മധ്യമേഖല ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. തിരുവനന്തപുരം പി.എം.ജിയിലെ ആസ്ഥാന ഓഫിസ് ഉൾപ്പെടെ കമീഷന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഓഫിസാണിത്. കേരള വനിത കമീഷൻ, ഒന്നാം നില, യു.പി.എ.ഡി ഓഫിസ് ബിൽഡിങ്, നോർത്ത് പരമാര റോഡ്, കൊച്ചി- 18. എന്നാണ് മധ്യമേഖല ഓഫിസ് വിലാസം. ഫോൺ: 0484 2926019, ഇ-മെയിൽ: kwcekm@gmail.com. photo ash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.