പൗലോസ് സാറിന്റെ പുസ്തകശേഖരം ഇനി മോറക്കാല കെ.എ. ജോർജ് ലൈബ്രറിക്ക്

പള്ളിക്കര: 1994 ജൂലൈ 21ന് ഈ ലോകത്തോട് വിടപറഞ്ഞ പൗലോസ് സാറി‍ൻെറ പുസ്തകശേഖരം മുഴുവന്‍ അദ്ദേഹത്തി‍ൻെറ ഭാര്യ കുഞ്ഞമ്മ ടീച്ചര്‍ മോറക്കാല കെ.എ. ജോര്‍ജ് ലൈബ്രറിക്ക് സംഭാവനയായി നല്‍കി. സാംസ്‌കാരിക മേഖലയിൽ തിളങ്ങിനിന്ന അദ്ദേഹം കിഴക്കമ്പലം സെന്‍റ്​ ജോസഫ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ആയി സേവനം അനുഷ്​ഠിക്കുമ്പോഴാണ് മരണപ്പെടുന്നത്. ഞാറള്ളൂര്‍ ബേത്​ലഹേം ഹൈസ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്ത കുഞ്ഞുമ്മ ടീച്ചര്‍ക്ക്​ ഈ പുസ്തകങ്ങള്‍ മക്കളെപ്പോലെ ആയിരുന്നു. മുക്കാല്‍ ലക്ഷം രൂപ വിലവരുന്ന 360 ഓളം പുസ്തകങ്ങളാണ് ലൈബ്രറിക്ക് നല്‍കിയത്. പുസ്തകം സൂക്ഷിച്ചു വെക്കാനുള്ള അലമാര വാങ്ങാനുള്ള തുകയും നല്‍കി. ലൈബ്രറി പ്രസിഡന്‍റ് എം.കെ. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ്​ പി.ഐ. പരീക്കുഞ്ഞ്, സെക്രട്ടറി സാബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പടം. പൗലോസ് സാറി‍ൻെറ പുസ്​തക ശേഖരം അദ്ദേഹത്തി‍ൻെറ ഭാര്യ കുഞ്ഞമ്മ മോറക്കാല കെ.എ. ജോര്‍ജ് ലൈബ്രറിക്ക് കൈമാറുന്നു (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.