കെ-റെയിൽ; കുന്നത്തുനാട്ടിൽ സർവേ നടന്നു

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലൂടെ കെ-റെയില്‍ കടന്നുപോകുന്ന ഒന്ന്, 18 വാര്‍ഡുകളില്‍ കാര്യമായി പ്രതിഷേധങ്ങളില്ലാതെ തിങ്കളാഴ്ച കുറ്റിയടിച്ചു. പള്ളിക്കര മനക്കക്കടവിന് സമീപമാണ് രാവിലെ സർവേ ആരംഭിച്ചത്. ചാക്യോത്ത്മല പ്രദേശത്തും 18ം വാര്‍ഡിലെ കെ-റെയില്‍ കടന്നുപോകുന്ന പ്രദേശത്തുമാണ് കല്ലിട്ടത്. ഉയര്‍ന്ന പ്രദേശവും ചുറ്റും മണ്ണെടുത്തതിനാല്‍ ഏതുസമയത്തും അപകടം ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ള പ്രദേശവുമാണ് ചാക്യോത്ത്മല. കഴിഞ്ഞ വര്‍ഷക്കാലത്ത് മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് നാട്ടുകാരെ ഇവിടെനിന്ന്​ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിഷേധം ഉയരാതിരുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ ശക്തമായ പൊലീസ് സാന്നിധ്യം വൈകീട്ട്​ വരെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.