തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരെ സംരക്ഷിക്കണം

കാലടി: തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന് ജില്ല പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. നാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എ. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തൊഴിലാളികള്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ബാബു നിര്‍വഹിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. ബിനോജ്, ട്രഷറര്‍ കെ.പി. പോളി, സി.ഐ.ടി.യു അങ്കമാലി ഏരിയ സെക്രട്ടറി സി.കെ. സലിംകുമാര്‍, ബേബി കാക്കശ്ശേരി, പി.എന്‍. അനില്‍കുമാര്‍, പി.കെ. പൗലോസ്, പി.ഒ. ബിജു, അഖില്‍ രാജേഷ്, എം.എസ്. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികൾ: പി.ജെ. വര്‍ഗീസ് (പ്രസി.), കെ.പി. പോളി (ജന. സെക്രട്ടറി), അഖില്‍ രാജേഷ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.