കോതമംഗലം: നിരാലംബരായ മനുഷ്യരെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് മന്ത്രി പി. രാജീവ്. മനുഷ്യൻെറ അഹന്തക്കും അഹങ്കാരത്തിനും കടിഞ്ഞാണിടാൻ പര്യാപ്തമായവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ. പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രത്തിനു പ്രവാസി വ്യവസായി സമീർ പൂക്കുഴി നിർമിച്ചു നൽകിയ പത്ത് മുറികളുടെ സമർപ്പണവും ചികിത്സയിലൂടെ സ്വയംപര്യാപ്തരായ ഭിന്നശേഷിക്കാർക്കുള്ള നാല് ഓട്ടോകളുടെ കൈമാറ്റവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്‍റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, വ്യവസായ പ്രമുഖരായ നവാസ് മീരാൻ, നൂർ മുഹമ്മദ് സേട്ട്, സമീർ പൂക്കുഴി, ഷാഫി മേത്തർ, സജീവ് മേക്കാലടി, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, കെ.എ. ജോയ്, അഡ്വ. എൻ.സി. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം, രാജീവ് പള്ളുരുത്തി, കെ.എ. ഷമീർ, എം.എം. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. EM KMGM 1 Peace പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രത്തിനായി പ്രവാസി വ്യവസായി സമീർ പൂക്കുഴി നിർമിച്ചു നൽകിയ പത്ത് മുറികളുടെ സമർപ്പണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.