പോസ്റ്റ്​മാ‍െൻറ കൈയിലുള്ള കത്തുകൾ വലിച്ചെറിഞ്ഞ മദ്യപാനിയെ അറസ്റ്റ് ചെയ്തു

പോസ്റ്റ്​മാ‍ൻെറ കൈയിലുള്ള കത്തുകൾ വലിച്ചെറിഞ്ഞ മദ്യപാനിയെ അറസ്റ്റ് ചെയ്തു കാക്കനാട്: മദ്യപിച്ച് പോസ്റ്റ്മാനോട് അപമര്യാദയായി പെരുമാറുകയും സർക്കാർ ഉത്തരവുകൾ ഉൾപ്പെടെയുള്ള കത്തുകൾ വലിച്ചെറിയുകയും ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. മാഞ്ഞാലി സ്വദേശിയായ നൈസാമാണ്​ (31) അറസ്റ്റിലായത്. പോസ്റ്റ്​മാൻ പരാതി പിൻവലിച്ചെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതിന് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു കേസിലാണ് ഇൻഫോപാർക്ക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായ അഭിലാഷ് അരവിന്ദനോടാണ് ഇയാൾ മോശമായി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തത്. കാക്കനാടിനടുത്ത് വി.എസ്.എൻ.എൽ റോഡിന് സമീപത്തെ ഫ്ലാറ്റിന് മുന്നിലായിരുന്നു സംഭവം. കത്തുമായി പോവുകയായിരുന്ന അഭിലാഷിനോട് മദ്യലഹരിയിൽ വഴിയിൽനിന്നിരുന്ന ഇയാൾ കാക്കനാട് ജങ്​ഷനിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജോലിയിലായതിനാൽ പറ്റില്ലെന്ന് പറഞ്ഞതോടെ അഭിലാഷ് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് സഞ്ചിയിൽനിന്ന്​ സർക്കാർ കത്തുകൾ ഉൾപ്പെടെയുള്ള ഒരുകൂട്ടം തപാൽ ഉരുപ്പടികൾ കൈക്കലാക്കി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് നടന്നുനീങ്ങിയ ഇയാളെ ഫ്ലാറ്റിലെ താമസക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് അനുനയിപ്പിച്ച് നിർത്തുകയും പിന്നീട് സ്ഥലത്തെത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. പിന്നീട് വേറെ കേസുകൾ വല്ലതുമുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽതന്നെ മദ്യപിച്ച് വാഹനമോടിച്ചതിന് മറ്റൊരു കേസുണ്ടെന്ന് മനസ്സിലായത്. ചിത്രം: കാക്കനാട് വി.എസ്.എൻ.എൽ റോഡിന് സമീപത്തെ ഫ്ലാറ്റിന് മുന്നിൽ മദ്യപിച്ചെത്തിയയാൾ വലിച്ചെറിഞ്ഞ കത്തുകളും തപാലുരുപ്പടികളും പോസ്റ്റ്​മാനും പ്രദേശവാസികളും ചേർന്ന് പെറുക്കിയെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.